Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതക പുറന്തള്ളല്‍ 45 ശതമാനം കുറക്കും: ചൈന

US announces emission cuts, China follows suit
ബെയ്ജിങ്: ആഗോള താപനത്തിന്റെ പ്രധാനഹേതുവായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 2020 ഓടെ 40-45 ശതമാനമായി കുറയ്ക്കാമെന്ന് ചൈന പ്രഖ്യാപിച്ചു. 2020 ആകുമ്പോഴേക്കും വാത പുറന്തള്ളല്‍ 17 ശതമാനം കുറയ്ക്കുമെന്ന അമേരിക്കയുടെ വാഗ്ദാനത്തെ പിന്തള്ളിയാണ്് ചൈന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ നിശ്ചിത ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചിരിയ്ക്കുന്ന ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതാണ് ചൈനയുടെ നീക്കമെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴിന് കോപ്പന്‍ഹേഗനില്‍ നടക്കുന്ന ഉച്ചകോടിയിലെടുക്കേണ്ട നിലപാട് സംബന്ധിച്ച് ധാരണയിലെത്താന്‍ വെള്ളിയാഴ്ച ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിയ്ക്ക എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടക്കാനിരിയ്‌ക്കേയാണ് ചൈനയുടെ പ്രഖ്യാപനം പുറത്ത് വന്നിരിയ്ക്കുന്നത്.

ഈ വിഷയത്തില്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയബാവോയുമായി പരിസ്ഥിതി മന്ത്രി ജയറാം രമേശ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചൈന ലക്ഷ്യം മുന്‍കൂട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാതക പുറന്തള്ളല്‍ സംബന്ധിച്ചു വ്യക്തമായ നിലപാടെടുക്കാന്‍ ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിയ്ക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് വികസിത രാഷ്ട്രങ്ങളുടെ ഭാഗത്തു നിന്നു കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയെക്കാള്‍ ഏറെ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ചൈന പുതിയ തീരുമാനം ആഗോള തലത്തില്‍ അവര്‍ക്ക് കൂടുതല്‍ സത്‌പേര് നേടിക്കൊടുക്കുമെന്നും നിരീക്ഷിയ്ക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+