താക്കറെയുടെ പുത്രഭാര്യ കോണ്‍ഗ്രസിലേക്ക്

ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്മിതാ താക്കറെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
താക്കറെ കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സ്മിതയെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും വലിയ ആരാധികയാണ് താനെന്നും രാജ്യത്തിന് വേണ്ടി അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ പങ്കാളിയാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് സ്മിത പറഞ്ഞിരിക്കുന്നത് .
ഇനിയും ഇവിടെ ശ്വാസംമുട്ടി ജീവിക്കാനാവില്ല. ദേശീയമായ കാഴ്ചപ്പാടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തോട് എനിക്ക് യോജിപ്പാണ്. ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇനി പാര്‍ട്ടിയില്‍ ചേരാനുള്ള സമയം മാത്രം തീരുമാനിച്ചാല്‍ മതി -സ്മിത പറയുന്നു
1995ല്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സര്‍ക്കാരിന്റെ കാലത്ത് അധികാര കേന്ദ്രം സ്മിത താക്കറെയായിരുന്നു. ബാല്‍ താക്കറെയുമായി നല്ല ബന്ധത്തിലായിരുന്ന സ്മിത പിന്നീട് അദ്ദേഹം തന്നെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്.
തനിക്ക് തരാമെന്നേറ്റിരുന്ന രാജ്യസഭാ സീറ്റും നിയമസഭാ ടിക്കറ്റും തരാതെ ബാല്‍ താക്കറെ തന്നെ കബളിപ്പിച്ചുവെന്നും സ്മിതാ താക്കറെ കുറ്റപ്പെടുത്തി.












Click it and Unblock the Notifications