കുടുംബത്തിലെ 4പേര്‍ മരിച്ചനിലയില്‍
കൊല്ലം: ഓലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുമ്പളത്ത് വീട്ടില്‍ പാര്‍വതിയമ്മ(86), വസന്ത(56), ശെല്‍വകുമാര്‍(35), വിനോദ് കുമാര്‍(32) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് പൂട്ട് പൊളിച്ചാണ് പോലീസ് അകത്തുകടന്നത്.
കൊല്ലം ഡിവെഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് പരിശോധിക്കുന്നുണ്ട്












Click it and Unblock the Notifications