സ്മാര്‍ട്സിറ്റി യാഥാര്‍ഥ്യമാകും: വിഎസ്

കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനമൊട്ടാകെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് ഐ.ടി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിന് കാക്കനാട്ട് 246 ഏക്കര്‍ സ്ഥലത്ത് മാത്രം അത് സാധ്യമല്ലെന്ന് ആരും കരുതേണ്ട കാര്യമില്ല.
സംസ്ഥാന താല്‍പ്പര്യത്തിലൂന്നിയ കരാറില്‍ ഇളവുകള്‍ വേണമെന്ന ടീകോമിന്റെ നിലപാടാണ് പദ്ധതി വൈകിപ്പിക്കുന്നത്. വില്‍പ്പനാവകാശത്തോടെ ടീകോമിന് ഒരിഞ്ച് ഭൂമി പോലും കേരളത്തില്‍ നല്‍കില്ല.
ഈ ഉടമ്പടിക്ക് ടീകോം വഴങ്ങിയില്ലങ്കില്‍ സര്‍ക്കാരിന് വേറെ വഴി നോക്കേണ്ടി വരും. ഇക്കാര്യം ടീകോമിനെ അറിയിച്ചിട്ടുണ. സ്മാര്‍ട്സിറ്റി പദ്ധതി സര്‍ക്കാര്‍ ഒരു കാരണവശാലും വേണ്ടെന്ന് വയ്ക്കില്ല-വിഎസ് പറഞ്ഞു.
ഐടി മേഖലയില്‍ സര്‍ക്കാരിന്റെ നിക്ഷേപം 10,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നും ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ 50,000 പേര്‍ക്കു കൂടി തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications