വിനീത കോട്ടായി കേസ്: പ്രതികള്‍ കുറ്റക്കാര്‍
കോഴിക്കോട്: സിപിഎം ഉപരോധത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംനേടിയ കോഴിക്കോട് സ്വദേശിനി വിനീത കോട്ടായിയെ ആക്രമിച്ച കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി.
കുറ്റ്യാടി കുന്നുമ്മല്‍ പാതിരിപറ്റ ഇടപ്പള്ളി ചിറയില്‍ വീട്ടില്‍ ബാലന്‍, ഭാര്യ നാരായണി, കുന്നുമ്മല്‍ ചിറയില്‍ വീട്ടില്‍ മോഹനന്‍ എന്നിവര്‍ കുറ്റാക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. വിനീത കോട്ടായിയുടെ അയല്‍വാസികളാണ് കുറ്റവാളികള്‍ ഇവര്‍.
കോഴിക്കോട് ഒന്നാം അതിവേഗ കോടതിയാണ് കേസ് പരിഗണിച്ചത്. 2004 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട് വിനീത കോട്ടായിയുടെ കുടംബത്തെ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സഹായത്തോടെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് പ്രതികള്‍ വിനീതയേയും അയല്‍വാസിയായ കേളപ്പനേയും ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.












Click it and Unblock the Notifications