റാണയെയും ഹെഡ്‌ലിയെയും ചോദ്യം ചെയ്യാന്‍ കഴിയില്ല

അമേരിക്കയിലെ സുരക്ഷാ ഉപദേഷ്ടാവ് ജയിംസ് ജോണ്‍സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ നിയമപ്രശ്‌നങ്ങളാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് തടസ്സമാവുന്നത്.
അതേസമയം ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൂര്‍ണമായും ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്ക തയ്യാറാണെന്നും ജോണ്‍സ് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അമേരിക്കയിലെ സന്ദര്‍ശനവേളയില്‍ അദ്ദേഹവും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജോണ്‍സ് വെളിപ്പെടുത്തി.
ഹെഡ്‌ലിയെയും റാണയെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ത്യക്ക് കൈമാറണമെന്ന് പ്രസിഡന്റ് ഒബാമ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് അനുവാദം നല്‍കാന്‍ നിയമപരമായ തടസ്സങ്ങളുണ്ട്- എന്നാണ് ജോണ്‍സിന്റെ അറിയിപ്പ്.
അമേരിക്കയിലെ നിയമനുസരിച്ച് കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യത്തിലാണ് ഈ പ്രശ്‌നം പെടുന്നത്. ഒക്ടോബര്‍ മൂന്നാം തിയതി ചിക്കാഗോ വിമാനത്താവളത്തില്‍ നിന്നാണ് ഹെഡ്‌ലിയും റാണയും പിടിയിലായത്.
ഇവരില്‍ റാണ ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടുകയും. അത് ആസൂത്രണം ചെയ്യാനായി എമിഗ്രേഷന്‍ ഏജന്റെന്ന വ്യാജേന കൊച്ചിയിലും മറ്റും സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications