ആണവപ്രവര്‍ത്തനം: ഇറാനെതിരെ ഇന്ത്യയുടെ വോട്ട്

ഇറാന്‍ രഹസ്യമായി തുടരുന്ന യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ച പ്രമേയം ആവശ്യപ്പെടുന്നു.
ഗവേണിങ് ബോര്‍ഡിലെ 35 അംഗങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധിയുള്‍പ്പെടെ 25 പേര്‍ ഇറാനെതിരേ വോട്ടുചെയ്തു. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ വന്‍ശക്തികളുള്‍പ്പെടെ 25 രാജ്യങ്ങളാണ് പ്രമേയത്തെ പിന്തുണച്ചത്. അതേസമയം ക്യൂബ, വെനസ്വേല, മലേഷ്യ എന്നീ രാജ്യങ്ങള്‍മാത്രമാണ് എതിര്‍ത്തത്.
ഒരു രാജ്യം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സെപ്റ്റംബറില്‍ നന്താന്‍സ് പ്രദേശത്ത് തുടങ്ങിയ ഇറാന്റെ ആണവസമ്പുഷ്ടീകരണ പരിപാടികള്‍ പാശ്ചാത്യരാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇറാനെതിരെ വീണ്ടും പ്രമേയം പാസ്സാക്കിയിരിക്കുന്നത്.
ഇതു മൂന്നാം തവണയാണ് ഐഎഇഎയില്‍ ഇന്ത്യ, ഇറാനെതിരേ വോട്ട് ചെയ്യുന്നത്. 2005ലും 2006ലും ഇറാനെ തള്ളിപ്പറഞ്ഞ യുപിഎ സര്‍ക്കാര്‍ നിലപാട് അന്നു കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇടതുകക്ഷികളുടെ കടുത്ത വിമര്‍ശനത്തിനു വഴിവച്ചിരുന്നു.
അന്ന് പ്രമേയത്തെ ഔദ്യോഗികമായി അനുകൂലിക്കാതിരുന്ന ചൈനയും ഇത്തവണ പ്രമേയത്തെ പിന്തുണച്ചിരിക്കുകയാണ്.
എന്നാല്‍ ആണവപദ്ധതികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുവ്യക്തമാക്കിയ ഇറാന്‍ പ്രക്ഷോഭത്തെ അപലപിച്ചു. ചര്‍ച്ചകള്‍ക്കുള്ള അവസരംപോലും പ്രമേയംനഷ്ടമാക്കിയെന്ന് ഐഎഇഎയിലെ ഇറാന്‍ അംബാസഡര്‍ അലി അസ്ഗാര്‍ സോള്‍ത്താനി പറഞ്ഞു.












Click it and Unblock the Notifications