നസീര്‍ ഇന്ത്യയുടെ കസ്റ്റഡിയില്‍

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്നാണ് സൂചന. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ബിഎസ്എഫ് പിടികൂടിയ നസീറിനെ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇയാള്‍ നേരത്തേ ബംഗ്ലാദേശില്‍ അറസ്റ്റിലായെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ് നസീര്‍. നസീറിനൊപ്പം ഇയാളുടെ ബന്ധുവും കണ്ണൂര്‍ സ്വദേശിയുമായ ഷഫാസും അറസ്റ്റിലായിട്ടുണ്ട്.
ചിറ്റഗോങിലെ ഒരു മദ്രസയില്‍ താമസിച്ച് ഒരു വസ്ത്രനിര്‍മ്മാണകേന്ദ്രത്തില്‍ ജോലി ചെയ്തുകൊണ്ടാണ് നസീറും ഷഫാസും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരുന്നതെന്നാണ് സൂചന.
നവംബര്‍ ആദ്യവാരം അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍, അമേരിക്കന്‍ എംബസികള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് വെളിപ്പെട്ടിരുന്നു.
ഇവരില്‍ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കി ജമാത്തുല്‍ മുജാഹീദീന്‍ എന്ന ബംഗ്ലാദേശ് സംഘടനയുടെ മുതിര്‍ന്ന നേതാവിനെ ഇന്ത്യന്‍ സേന ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ പിടികൂടിയതായി സൂചനയുണ്ട്.
കളമശേരി ബസ് കത്തിക്കല്‍ കേസിലെ ഒന്നാം പ്രതികൂടിയാണ് നസീര്‍. യുഎസില്‍ അറസ്റ്റിലായ ഹെഡ്‌ലി, റാണ എന്നിവരുമായി നസീറിന് ബന്ധമുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.


Click it and Unblock the Notifications