കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈഗ ആണവ പ്ലാന്റില്‍ ചോര്‍ച്ച

  • By Staff
Google Oneindia Malayalam News

Kaiga Plant
കാര്‍വാര്‍: കര്‍ണാടകയില്‍ ഉത്തര കന്നഡ ജില്ലയിലെ കൈഗ ആണവ പ്ലാന്റില്‍ ചോര്‍ച്ച. റേഡിയേഷനെത്തുടര്‍ന്ന് അമ്പതോളം ജോലിക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്‍റിലെ കൂളറിലുള്ള വെള്ളം കുടിച്ചതാണ് റേഡിയേഷനു കാരണമായത്.

എല്ലാ ദിവസവും ജോലിക്കാരുടെ മൂത്ര പരിശോധന നടത്താറുണ്ട്. നാലു ദിവസം മുന്‍പു നടത്തിയ പരിശോധനയില്‍ മൂത്രത്തില്‍ ട്രിറ്റിയത്തിന്‍റെ അളവ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതായി കണ്ടെത്തി.

ഇതിനെത്തുടര്‍ന്ന് ഇവരെ മല്‍പുരിലെ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി. ട്രിറ്റിയം ഗവേഷണത്തിനും ഫ്യൂഷന്‍ റിയാക്റ്ററുകളിലും ന്യൂട്രോണ്‍ ജനറേറ്ററുകളും ഉപയോഗിക്കുന്നതാണ്.

ആണവ പ്ലാന്‍റില്‍ ചോര്‍ച്ചയുണ്ടായില്ലെന്നു ശാസ്ത്രജ്ഞന്‍മാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഒക്റ്റോബര്‍ 20 മുതല്‍ പ്ലാന്‍റ് അടച്ചിട്ടിരിക്കുകയാണ്. 220 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള ഇന്ത്യയിലെ പ്രധാന പ്ലാന്‍റുകളിലൊന്നാണിത്.

കൈഗയില്‍ ആണവ വികിരിണം ഉണ്ടായത് ആണവ കേന്ദ്രങ്ങളിലെ സുരക്ഷ സംബന്ധിച്ച ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. വെള്ളിയാഴ്ച ആണവ വികിരണമേറ്റ തൊഴിലാളികളില്‍ പലരും ഇപ്പോഴും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X