കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി സംരക്ഷിക്കാന്‍ ആക്ഷന്‍ ഫോറം

  • By Staff
Google Oneindia Malayalam News

കൊച്ചി: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗര സുരക്ഷ കാര്യക്ഷമമാക്കുന്നതിനും പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനുമായി കൊച്ചിയില്‍ പ്രത്യേക ആക്ഷന്‍ ഫോറം രൂപീകരിക്കാന്‍ പൊലീസ് പദ്ധതി.

പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് കൊച്ചി സെക്യൂരിറ്റി ആക്ഷന്‍ ഫോറം രൂപീകരിക്കുക. പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിലെ മേധാവി ചെയര്‍മാനായി ഒരാഴ്ചയ്ക്കുള്ളില്‍ ഫോറം രൂപീകരിക്കുമെന്നു ഡിജിപി ജേക്കബ് പുന്നൂസ് ശനിയാഴ്ച പറഞ്ഞു.

നഗരസഭ മേയര്‍ (രക്ഷാധികാരി), സിറ്റി പൊലീസ് കമ്മിഷണര്‍ (കണ്‍വീനര്‍)എന്നിവരാണ് ഭാരവാഹികള്‍. മേഖലകള്‍ തിരിച്ചാണ് ഫോറത്തിലെ അംഗങ്ങളെ നിശ്ചയിക്കുക.

കൊച്ചിയുടെ സുരക്ഷാ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ചേര്‍ന്ന
ഉന്നതതല യോഗത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തിനെതിരെ സംയുക്തമായി പൊരുതുകയാണ് ഫോറത്തിന്റെ മുഖ്യ ലക്ഷ്യം.

വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനും വീഴ്ചകള്‍ പരിഹരിക്കുന്നതിനും സ്ഥാപനങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തും. സുരക്ഷാ ഓഡിറ്റുകള്‍ നടത്തി ഓരോ സ്ഥാപനത്തിന്റെയും സെക്യൂരിറ്റി ക്രമീകരണങ്ങള്‍ പരിശോധിക്കും. മാസത്തിലൊരിക്കല്‍ അവലോകന യോഗം ചേരും.

തീവ്രവാദികളുടെ ആക്രമണം കൊച്ചിയിലും ഉണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് തീരപ്രദേശത്തു കൂടിയും ആക്രമണം ഉണ്ടായേക്കാം. ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലത്തു മാത്രമാണ് തീവ്രവാദികള്‍ ഓപ്പറേഷനായി പ്രധാനമായും തിരഞ്ഞെടുക്കുക- ഡിജിപി പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാന്‍ ഓരോ സ്വകാര്യ സ്ഥാപനവും പ്ളാന്‍ ഫണ്ടില്‍ തുക നീക്കി വയ്ക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സഹായം ആവശ്യപ്പെട്ടാല്‍ പരിഗണിക്കും. കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാല്‍ മാത്രമേ തീവ്രവാദത്തെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X