Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും

Private Bus
കൊച്ചി: സംസ്ഥാനത്ത് ഡിസംബര്‍ 1 ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും.

ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി ശനിയാഴ്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് ബസ്സുടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു.

സ്വകാര്യ ബസ്സുകളുടെ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, സ്പീഡ് ഗവേര്‍ണര്‍ പേരിലുള്ള പീഡനങ്ങള്‍ നിര്‍ത്തലാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കുക എന്നിവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

ബസ്സുടമകള്‍ക്ക് അനുകൂലമായ യാതൊരു തീരുമാനവും മന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്ന് സംയുക്ത സമരസമിതി ചെയര്‍മാന്‍ എ.കെ. അബ്ദുള്ളയും കണ്‍വീനര്‍ ടി. ഗോപിനാഥനും പറഞ്ഞു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് 24ന് ബസ്സുടമകള്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നു.

ബസ്സുടമകളുടെ ആവശ്യങ്ങള്‍ വിശദമായി പഠിച്ചതിനുശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂവെന്ന് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ബസ്സ് ചാര്‍ജ് കൂട്ടുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പെട്ടെന്ന് തീരുമാനം സാധ്യമല്ല- അദ്ദേഹം പറഞ്ഞു.

ബസ്സുടമകളുടെ ആവശ്യങ്ങള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാന്‍ ഉദ്ദേശ്യമില്ലെന്നും സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നും ചര്‍ച്ച നടത്താന്‍ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+