പൊലീസില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. കാസര്‍കോട് വെടിവെയ്പിന് ഉത്തരവാദിയെന്ന് ആരോപണമുയര്‍ന്ന എസ് പി രാംദാസ് പോത്തനെ മാറ്റി. പകരം പി. പ്രകാശിനെ നിയമിച്ചു.
ഒറ്റയടിക്ക് 16 എസ്.പിക്കാര്‍ക്കാണ് സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. പോത്തന്‍ നാലാം ബറ്റാലിയന്‍ കമാന്‍ഡന്‍റാകും.
തിരുവനന്തപുരം റൂറല്‍ എസ് പി മധുവിനു പകരം എന്‍. ഗോപാലകൃഷ്ണനെ നിയമിക്കും. കൊച്ചി റൂറല്‍ സിറ്റി ഡെപ്യൂട്ടി കമ്മിഷണറായി ജോര്‍ജ് വര്‍ഗീസ് വരും. ഹര്‍ഷിത അട്ടല്ലൂരിയെ കൊല്ലത്തും ജി. സ്പര്‍ജ്ജന്‍കുമാറിനെ വയനാട്ടിലും എസ് പിമാരായി നിയമിച്ചു.
വി.കെ അക്ബര്‍ ആലപ്പുഴയിലും കെ. സേതുരാമന്‍ മലപ്പുറത്തും കെ.കെ ചെല്ലപ്പന്‍ കോട്ടയത്തും കോറി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ പത്തനംതിട്ടയിലും എസ്പിമാരാകും. നീരജ് കുമാര്‍ ഗുപ്തയെ കോഴിക്കോട് റൂറല്‍ എസ് പിയായി നിയമിച്ചു.












Click it and Unblock the Notifications