സ്മാര്‍ട് സിറ്റി: മറ്റുവഴി തേടുമെന്ന് ശര്‍മ്മ

ഒരു കാരണവശാലും ഭൂമിയുടെ വില്‍പനാവകാശം ടീകോമിന് വിട്ടു നല്‍കില്ല. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടിരുന്ന സമയത്ത് ഭൂമിയുടെ സ്വതന്ത്രാവകാശം വേണമെന്ന വ്യവസ്ഥ ടീകോം ഉന്നയിച്ചിരുന്നുവെങ്കില്‍ കരാര്‍ തന്നെ ഉണ്ടാകുമായിരുന്നില്ല.
പദ്ധതിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഇങ്ങനെ തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കേണ്ടിവരും- സ്മാര്‍ട് സിറ്റി പദ്ധതി ചെയര്‍മാന്‍ കൂടിയായ മന്ത്രി പറഞ്ഞു.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ പ്രധാന തീരുമാനം കൈക്കൊള്ളും. ടീകോമുമായുള്ള കരാര്‍ അസാധുവായാല്‍ മറ്റു കമ്പനികളെ സര്‍ക്കാര്‍ പരിഗണിക്കും- ശര്‍മ്മ വ്യക്തമാക്കി.
ശനിയാഴ്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഭൂമിയുടെ വില്‍പനാവകാശം ടീകോമിന് നല്‍കില്ലെന്നുതന്നെയാണ് സര്‍ക്കാറിന്റെ തീരുമാനം.












Click it and Unblock the Notifications