കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടസ്സപ്പെട്ട ക്യാറ്റ് പരീക്ഷ പുനക്രമീകരിച്ചു

  • By Staff
Google Oneindia Malayalam News

Cat Online Exam
ദില്ലി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്സ്, മറ്റ് ഉയര്‍ന്ന മാനേജ്മെന്റ് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനത്തിനായി രാജ്യവ്യാപകമായി നടത്തുന്ന കംപ്യൂട്ടറിലൂടെയുള്ള ആദ്യത്തെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) രണ്ടാം ദിവസമായ ഞായറാഴ്ചയും പല പരീക്ഷാ കേന്ദ്രങ്ങളിലും തടസ്സപ്പെട്ടു.

വൈറസ് ബാധയാണു കംപ്യൂട്ടറുകളെ തകരാറിലാക്കിയത്. മൊത്തം 104 പരീക്ഷാ കേന്ദ്രങ്ങളുള്ളതില്‍ 24 കേന്ദ്രങ്ങളിലെ 2000 വിദ്യാര്‍ഥികള്‍ക്ക് ഇതുമൂലം പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ഈ കേന്ദ്രങ്ങളിലെ പരീക്ഷകള്‍ മാറ്റി ക്രമീകരിച്ചിട്ടുണ്ട്. നവംബര്‍ മാസം 28നു തുടങ്ങിയ പരീക്ഷ ഡിസംബര്‍ ഏഴിനാണ് അവസാനിക്കുക.

ബാംഗ്ലൂര്‍, ഭോപ്പാല്‍, ലഖ്‌നൊ, മുംബൈ, ദില്ലി, ഗാസിയാബാദ്‌, വാരാണസി, ഹൈദരാബാദ്‌, ഭുവനേശ്വര്‍, ചണ്ഡീഗഢ്‌, നാഗ്‌പുര്‍, കൊല്‍ക്കത്ത, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലാണ്‌ ശനിയാഴ്‌ച പരീക്ഷ തടസ്സപ്പെട്ടത്‌.

തടസ്സപ്പെട്ട പരീക്ഷകളുടെ പുനഃക്രമീകരണം സംബന്ധിച്ച്‌ അധികൃതര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ പരീക്ഷ തടസ്സപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ നേരിട്ട്‌ മറുപടി ലഭിക്കുന്നില്ല എന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

പ്രൊമെട്രിക്‌ എന്ന അമേരിക്കന്‍ കമ്പനിയാണ്‌ 'ക്യാറ്റി'നുവേണ്ട കമ്പ്യൂട്ടര്‍ സംവിധാനം വികസിപ്പിച്ചത്‌. കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി.

അതിനിടെ ക്യാറ്റ് പോലെ ലക്ഷക്കണക്കിന്‌ വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷ യാതൊരു മുന്നൊരുക്കവും ഇല്ലാതെ നടത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌.

ആദ്യമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ മാതൃകാ പരീക്ഷ നടത്തിനോക്കാതിരുന്നതാണ്‌ പ്രശ്‌നം രൂക്ഷമാക്കിയതെന്നും സെര്‍വര്‍ തകരാര്‍ പോലെയുള്ളവ മുന്നില്‍ക്കണ്ട്‌ ബദല്‍ സെര്‍വറുകള്‍ ഏര്‍പ്പെടുത്താന്‍ പ്രൊമെട്രിക്‌ തയ്യാറായില്ലെന്നും അഭിപ്രായമുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X