ലഡാക്കിലെ പാത നിര്‍മാണം ചൈന തടഞ്ഞു

നിയന്ത്രണരേഖയ്ക്ക് അടുത്ത് ജനവാസമുള്ള അവസാന പ്രദേശമായ ഡെംചോക്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടന്നുവന്നിരുന്ന റോഡ് നിര്‍മാണമാണ് തടസ്സപ്പെട്ടത്. അതിര്‍ത്തിയ്ക്കപ്പുറത്ത് നിന്നെത്തിയ ഒരു സംഘമാളുകള്‍ നിര്‍മാണ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും റോഡ് നിര്‍മാണം നിര്‍ത്തിവെയ്ക്കമെന്നാവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭീഷണിയെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലി നിര്‍ത്തിവച്ചു. ജമ്മു കശ്മീര്‍ മുഖമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് നിര്‍മാണം നിര്‍ത്തിവെച്ച കാര്യം സ്ഥിരീകരിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതിര്‍ത്തി രേഖയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മ്മിയ്ക്കുന്നുണ്ടെന്നും അതിനെ ഇന്ത്യ എതിര്‍ത്തിട്ടില്ലെന്നും ് ലഡാക്ക് ഹില്‍ ഡവലപ്‌മെന്റ് കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് കൌണ്‍സിലര്‍ ചെരിംഗ് ദോര്‍ജോയ് പറഞ്ഞു.
ചൈനക്കാര്‍ സംഘത്തോടെയെത്തി ഗ്രാമീണരെ ഭീഷണിപ്പെടുത്തിയാണ് ഇന്ത്യന്‍ ഭാഗത്തെ നിര്‍മ്മാണം നിര്‍ത്തിവച്ചതെന്നും ദോര്‍ജോയ് പറഞ്ഞു. പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിയ്ക്കുന്ന പാത നിര്‍മാണം ഇവിടത്തുകാരുടെ തൊഴില്‍ സാധ്യകള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications