കസബിന്റെ അഭിഭാഷകനെ പുറത്താക്കി

അഭിഭാഷകനായ അബ്ബാസ് കസ്മി സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് ജഡ്ജി എം.എല്‍ തഹ് ലിയാനി അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. കസ്മിക്കുപകരം കെ.പി പവാറിനെ അഭിഭാഷകനായി നിയമിച്ചിരിക്കുകയാണ്.
വിചാരണയെ സഹായിക്കുന്നതിനാണ് കസ്മിയെ അഭിഭാഷകനായി നിയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയ കോടതി കസ്മിയുടെ സേവനം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും പറഞ്ഞിരുന്നു.
വിചാരണ വേഗം തീര്‍ക്കുന്നതിനായി പ്രോസിക്യൂഷന്‍ സത്യവാങ്മൂലത്തിലൂടെ സാക്ഷിമൊഴികള്‍ സമര്‍പ്പിക്കുന്നതിനെ താന്‍ കാര്യമായി എടുക്കുന്നില്ലെന്ന കസ്മിയുടെ പരാമര്‍ശത്തെ കോടതി വിമര്‍ശിച്ചതിനെതുടര്‍ന്ന് കസ്മി കോടതിയോട് മാപ്പ് പറഞ്ഞു.












Click it and Unblock the Notifications