വിമാനത്തിന് ബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചെങ്കിലും അസാധാരണമായതൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ വിമാനം പുറപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് കിഴക്കന്‍ ദില്ലിയിലെ ഭഗീരഥ് വിഹാര്‍ സ്വദേശി മുബാറക്ക്(20)എന്നയാളെ പോലീസ് അറസ്റ്റുചെയ്തതായി ഡിസിപി കെ.സി ത്രിവേദി പറഞ്ഞു.
വിമാനയാത്രക്കാരിലൊരാളായ റസ്‌വാന്‍ മാലികിന്റെ ബന്ധുവാണ് മുബാറക്കെന്ന് പോലീസ് സ്ഥിരീകരിച്ചു. വിമാനം പുറപ്പെടുന്നത് വൈകിക്കാനാണ് ഫോണില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. 164 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications