ജോലിപോയെന്ന് ഇന്ത്യക്കാര്‍ക്ക് എസ്എംഎസ്

ഈദ് അവധിയ്ക്ക് നാട്ടിലെത്തിയ മീററ്റ് സ്വദേശികള്‍ക്കാണ് കമ്പനിയില്‍ നിന്നും പുറത്താക്കിയെന്ന് എസ്എംഎസ് ലഭിച്ചിരിക്കുന്നത്.
ഇവര്‍ ഇക്കാര്യം ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. ഈദിന് നാട്ടിലെത്തിയ 64ഓളം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
ദുബയില്‍ പ്രതിസന്ധിയില്ലെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പല കമ്പനികളും പ്രതിസന്ധിയിലാണെന്നുള്ളതിന് തെളിവാണ് മീററ്റിലെ തൊഴിലാളികളുടെ അനുഭവം.
ഇവര്‍ ഇനി ദുബയിലേക്ക് ചെല്ലേണ്ടതില്ലെന്നും ശംബളബാക്കിയും മറ്റു വസ്തുക്കളുമെല്ലാം നാട്ടിലെ വിലാസത്തില്‍ അയച്ചുകൊടുക്കാമെന്നും എസ്എംഎസില്‍ പറയുന്നുണ്ട്.
ഇതോടെ സന്ദേശം ലഭിക്കാത്ത തൊഴിലാളികളും ജോലി നഷ്ടപ്പെട്ടിട്ടുണ്ടാകുമോയെന്ന ആശങ്കയിലാണ്. ഈ തൊഴിലാളികള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും ഇവരുടെ കാര്യം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മീററ്റിലെ ഭരണാധികാരികള്‍ പറഞ്ഞു.












Click it and Unblock the Notifications