മധു കോഡ അറസ്റ്റില്‍

തിങ്കളാഴ്ച രാവിലെ റാഞ്ചിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ചാലിബസായില്‍ വെച്ചായിരുന്നു അറസ്റ്റ്. മധു കോഡയെ റാഞ്ചിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിലേക്ക് എത്തിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സംയുക്തമായാണ് മധു കോഡയുടെ കേസ് പരിഗണിയ്ക്കുന്നത്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടതിന് ശേഷം നവംബര്‍ 13,15,19 തീയതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകാണമെന്ന നിര്‍ദ്ദേശം പാലിയ്ക്കാന്‍ കോഡ തയാറായിരുന്നില്ല.












Click it and Unblock the Notifications