കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരീനാഥ് പെണ്‍കുട്ടിക്കൊപ്പം അറസ്റ്റില്‍

  • By Sridhar L
Google Oneindia Malayalam News

Sabarinath
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശബരീനാഥിനെ രണ്ട് സുഹൃത്തുക്കള്‍ക്കും ഒരു പെണ്‍കുട്ടിയ്ക്കുമൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിന് പുറത്തുള്ള ഒരു വീട്ടില്‍ നിന്നാണ് നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫോര്‍ട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശബരിയ്‌ക്കൊപ്പം പിടിയിലായ പെണ്‍കുട്ടി നഗരത്തിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിയുടെ കൂട്ടുകാരന്റെ കാമുകിയാണിതെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ മുതിര്‍ന്ന ഒരു സ്ത്രീയാണ് അറസ്റ്റിലായതെന്ന്ാണ് പൊലീസിന്റെ വിശദീകരണം. ഇവര്‍ക്കെതിരെ എന്ത് കേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച വൈകിട്ട് നാലിന് കോടതിയില്‍ ഹാജരാക്കും.

രാവിലെ പതിനൊന്നരയോടെയാണ് ശബരിനാഥും സുഹൃത്തും പെണ്‍കുട്ടിയും കാറില്‍ വീട്ടിലെത്തിയത്. പിന്നാലെ ശബരിയുടെ മറ്റൊരു സുഹൃത്ത് ബൈക്കിലും എത്തിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X