കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ പ്രസ്താവന നിര്‍ത്തണം:കുഞ്ഞാലിക്കുട്ടി

  • By Staff
Google Oneindia Malayalam News

Kunjalikkutty
കൊച്ചി: ദുബയ്‌ വേള്‍ഡിനെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച്‌ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടത്തുന്ന പ്രസ്‌താവന അവസാനിപ്പിക്കണമെന്ന്‌ മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

ദുബയിലും മറ്റു ഗള്‍ഫ്‌ നാടുകളിലും വ്യവസായ സ്‌ഥാപനങ്ങള്‍ നടത്തുന്നവരില്‍ അധികവും മലയാളികളാണ്‌. മന്ത്രിമാരുടെ ഇത്തരം വ്യാജ പ്രസ്‌താവനകള്‍ ഇവരുടെ കുടുംബത്തെ ദോഷമായി ബാധിക്കും.

കമ്മ്യുണിസ്‌റ്റ് പ്രത്യയശാസ്‌ത്രം കൊണ്ടല്ല ഇവര്‍ കഞ്ഞികുടിക്കുന്നത്‌. ഗള്‍ഫ്‌ നാടുകളില്‍ നിന്നു വരുന്ന പണം കൊണ്ടാണ്‌- അദ്ദേഹം പറഞ്ഞു.

ദുബയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്കുകള്‍ ഇടപെടുമെന്ന അറിയിച്ച സാഹചര്യത്തില്‍ ഇത്തരം പ്രസ്‌താവനകള്‍ ദുരുദ്ദേശത്തോടെയുള്ളതാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി

സ്‌മാര്‍ട്‌സിറ്റി പദ്ധതി നടപ്പാക്കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിയില്ലെന്നും പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X