Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനീത കോട്ടായി കേസ്: 3പേര്‍ക്ക് തടവ്

Vineetha Kottayi
കോഴിക്കോട്: വിനീത കോട്ടായിയെ ആക്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ക്കും നാലു വര്‍ഷം കഠിന തടവും 10000 രൂപാവീതം പിഴയും. കോഴിക്കോട് ഒന്നാം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

കുറ്റ്യാടി കുന്നുമ്മല്‍ പാതിരിപറ്റ ഇടപ്പള്ളി ചിറയില്‍ വീട്ടില്‍ ബാലന്‍, ഭാര്യ നാരായണി, കുന്നുമ്മല്‍ ചിറയില്‍ വീട്ടില്‍ മോഹനന്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ കുറ്റാക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം തന്നെ വിധിച്ചിരുന്നു.വിനീത കോട്ടായിയുടെ അയല്‍വാസികളാണ് ഇവര്‍.

ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചു തീര്‍ത്താല്‍ മതിയെന്ന് വിധിയില്‍ പറയുന്നു. 2004 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട് വിനീത കോട്ടായിയുടെ കുടംബത്തെ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സഹായത്തോടെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് പ്രതികള്‍ വിനീതയേയും അയല്‍വാസിയായ കേളപ്പനേയും ആക്രമിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. വിധിയില്‍ സന്തോഷമുണ്ടെന്നു വിനീത കോട്ടായി പറഞ്ഞു.

കുറ്റിയാടി പോലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. ഇരുഭാഗത്തുനിന്നായി 12 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകള്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു.

തൊഴില്‍നിഷേധത്തിന്റെ പേരില്‍ തുടങ്ങിയ ഉപരോധത്തിനും അക്രമങ്ങള്‍ക്കുമെതിരെ വിനീത കോട്ടായി നയിച്ച ഒറ്റയാള്‍പ്പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു.

2001 ഡിസംബറിലാണ് വിധവയായ വിനീതയ്ക്കും രണ്ടു മക്കള്‍ക്കുമെതിരെ സിപിഎമ്മിന്റെ ഉപരോധം വാര്‍ത്തയാവുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും അയല്‍വാസിയുമായിരുന്ന ഇ.സി ബാലന്റെ ഭാര്യ നാരായണിക്ക് വിനീത തൊഴില്‍ നിഷേധിച്ചുവെന്നതായിരുന്നു ഉപരോധത്തിന് കാരണമായി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+