ചൂട് കുറയ്ക്കണമെന്ന് മന്‍മോഹനോട് ഒബാമ

ഡിസംബറില്‍ കോപ്പന്‍ ഹേഗനില്‍ ചേരുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ ആഗോള താപനം കുറയ്ക്കാനായി കാര്‍ബണ്‍ വികരണം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഒബാമയുടെ അഭ്യര്‍ത്ഥന.
കോപ്പന്‍ ഹേഗനിലെ ചര്‍ച്ചകളില്‍ ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ മന്‍മോഹന്‍ സമ്മേളനത്തിന്റെ വിജയം ഇന്ത്യ ആഗ്രഹിക്കുന്നതായും സൂചിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളും ഇരുനേതാക്കളും തമ്മില്‍ വിലയിരുത്തിയിട്ടുണ്ടെന്നാണ് സൂചന. അഫ്ഗാനില്‍ സമാധാനം നടപ്പാക്കുന്നതിന് രാജ്യാന്തര ശക്തികള്‍ക്കൊപ്പം മേഖലയിലെ പ്രബല ശക്തികളും അഫ്ഗാന്‍ സര്‍ക്കാറിനൊപ്പം നിലകൊള്ളേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഈ മേഖലയിലെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ക്കെതിരെ ഗൗരവതരമായ നിലപാടെടുക്കുമെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications