കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കെതിരെ അതിക്രമം: ദില്ലി മുന്നില്‍

  • By Staff
Google Oneindia Malayalam News

Over 1,200 cases of crime against women in Delhi
ദില്ലി: രാജ്യതലസ്ഥാനമെന്ന പദവി മാത്രമല്ല, സ്ത്രീകള്‍ക്കെതിരെ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരമെന്ന കുപ്രസിദ്ധിയും ദില്ലിയ്ക്ക് സ്വന്തം. ഈ വര്‍ഷം ഇതുവരെ ദില്ലിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് 1240 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊലപാതകം, ദേഹോപദ്രവം, പീഡനം തുടങ്ങിയ കേസുകളാണ് ഇതില്‍ അധികവുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം കുറവാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

414 ബലാത്സംഗം, 222 ദേഹോപദ്രവ കേസുകള്‍, 492 അതിക്രമങ്ങള്‍, 112 കൊലപാതകങ്ങള്‍ എന്നിങ്ങനെയാണ് ഇനം തിരിച്ച കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മൊത്തം 1402 കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഈ വര്‍ഷം ദില്ലിയില്‍ നടന്ന 414 ബലാത്സംഗങ്ങളില്‍ 57 എണ്ണം കൂട്ട ബലാത്സംഗമാണ്. കഴിഞ്ഞ വര്‍ഷം 440 ബലാത്സംഗ കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളില്‍ നേരിയ കുറവുണ്ടായെങ്കിലും സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ദില്ലിയില്‍ വര്‍ദ്ധിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X