ഐഎംഇഐ നന്പറില്ലാത്ത ഫോണുകള്‍ നിശബ്ദമായി

ഐഎംഇഐ. നമ്പര്‍ ഇല്ലാത്ത ഫോണുകളില്‍നിന്നു കോളുകള്‍ പോകുന്നതു മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ തിങ്കളാഴ്ച അര്‍ധരാത്രിയ്ക്കുശേഷം അര്‍ധരാത്രിക്കുശേഷം തടഞ്ഞു. ഈ ഫോണുകളില്‍ തല്‍ക്കാലം ഇന്‍കമ്മിംഗ് കോളുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നമ്പര്‍ ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഗ്ലോബല്‍ സിസ്‌റ്റം ഓഫ് മൊബൈല്‍സ് കമ്മ്യൂണിക്കേഷന്‍സ് (ജി.എസ്.എം.) മാനദണ്ഡം ഉപയോഗിച്ചു തയാറാക്കുന്ന ഐഎംഇഐ നമ്പര്‍ അവ ഇല്ലാത്ത മൊബൈല്‍ ഫോണുകളില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയത് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷനെയായിരുന്നു.
കേരളത്തില്‍ നാല്‍പതില്‍ താഴെ കേന്ദ്രങ്ങളില്‍ മാത്രമാണു ഐഎംഇഐ നമ്പര്‍ ഇംപ്ലാന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടങ്ങളില്‍ തിങ്കളാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത് കുറഞ്ഞവിലയ്‌ക്കു ചൈനീസ് ഫോണുകള്‍ ലഭ്യമായതോടെ രാജ്യത്ത് ലക്ഷക്കണക്കിനു വ്യാജ മൊബൈല്‍ ഫോണുകള്‍ ഉണ്ടായി.
തീവ്രവാദ ഭീഷണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നത്.
മൊബൈല്‍ കമ്പനി നല്‍കുന്ന 15 അക്ക നമ്പറാണ് ഐഎംഇഐ. ഇത് ഏത് രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈലാണ്, ഏത് കമ്പനിയുടേതാണ് എന്നീ വിവരങ്ങള്‍ ഈ നമ്പറിലൂടെ തിരിച്ചറിയാന്‍ കഴിയും.
ചൈനയില്‍ നിന്നും വരുന്ന വില കുറഞ്ഞ ഫോണുകളില്‍ ഈ നമ്പര്‍ ഇല്ല. ഏകദേശ കണക്കുപ്രകാരം രാജ്യത്ത് 25 മില്യന്‍ ഫോണുകള്‍ക്ക് ഐഎംഇഐ നമ്പര്‍ ഇല്ല.












Click it and Unblock the Notifications