സഭയിലെ ശൂന്യത: സോണിയ നടപടിയെടുക്കും

എംപിമാര്‍ക്കെതിരെ സോണിയ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചേയ്ക്കുമെന്നാണ് സൂചന. ചോദ്യം ചോദിക്കാന്‍ ആളില്ലാതെ സഭ നിര്‍ത്തിവയ്‌ക്കേണ്ടിവന്ന നാണക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ കക്ഷിനേതാക്കള്‍ക്ക് കത്തെഴുതുമെന്ന് സ്പീക്കര്‍ മീരാകുമാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.
ലോക്‌സഭയില്‍ ചോദ്യംചോദിക്കാന്‍ എംപിമാരില്ലാതിരുന്നതിനാല്‍ അര മണിക്കൂര്‍ നഷ്ടമായിരുന്നു. ക്വാറമുണ്ടായിട്ടും ഉത്തരം പറയാന്‍ മന്ത്രിമാരുണ്ടായിട്ടും ചോദിക്കാന്‍ ആളുകളില്ലാത്തതിനാല്‍ സഭ അരമണിക്കൂറോളം മുടങ്ങി.
കേരളത്തില്‍ നിന്നുള്ള നാല് എംപിമാരും സഭയില്‍ എത്തിയിരുന്നില്ല. കോണ്‍ഗ്രസ് ക്വോറത്തില്‍ നിന്നും രണ്ട് എംപിമാര്‍ മാത്രമാണ് സഭയില്‍ എത്തിയത്.
കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, പിടി തോമസ്, ജോസ് കെ മാണി എന്നിവരാണ് സഭയില്‍ എത്താതിരുന്നത്, വിമാനം വൈകിയതിനാല്‍ സമയത്ത് എത്താനായില്ല എന്നതാണ് ഇവര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.












Click it and Unblock the Notifications