Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയക്കേസ് വിചാരണ തുടങ്ങുന്നു

Abhaya case culprits
കൊച്ചി: കോളിളക്കം സൃഷ്ടിച്ച അഭയക്കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ആരംഭിയ്ക്കും. കേസിലെ മൂന്ന് പ്രതികളോടും നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഭയക്കേസിലെ പ്രതികളുടെ അറസ്റ്റ്‌നടന്ന് ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് വിചാരണ നടപടികള്‍ ആരംഭിയ്ക്കുന്നത്.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച എറണാകുളം സിജെഎം കോടതി തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയ്ക്ക് കൈമാറുകയായിരുന്നു. കുറ്റകൃത്യം നടന്നിട്ട് പതിനാറ് വര്‍ഷം കഴിഞ്ഞ് നടക്കുന്ന വിചാരണ നീതിന്യായ ചരിത്രത്തിലെ തന്നെ അപൂര്‍വതകളിലൊന്നായി ഇതോടെ മാറുകയാണ്.

ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്ന് സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കിണറ്റിലിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും പ്രതികളില്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+