കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ് സിബിഐ കോടതിയിലേക്ക് മാറ്റി

  • By Staff
Google Oneindia Malayalam News

Sister Abhaya
കൊച്ചി: അഭയ കേസിന്റെ വിചാരണ സിബിഐ രണ്ടാം കോടതിയിലേക്ക് മാറ്റി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റിയത്.

കേസിലെ മൂന്നു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിചാരണ തുടങ്ങാനിരിക്കേ ചൊവ്വാഴ്ച പ്രതികള്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. കേസ് വീണ്ടും ജനവരി 11ന് പരിഗണിക്കും

കൊലപാതകം നടന്ന് 17 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. പ്രതികള്‍ അറസ്റ്റിലായിട്ട് ഒരു വര്‍ഷം കഴിയുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X