Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം മാറ്റിവെച്ചു

Bus strike postponed
കൊച്ചി: ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് ബസ്സുടമകള്‍ പിന്‍മാറി. ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി തിങ്കളാഴ്ച വൈകിട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ബസ്സുടമാ സംഘടനകള്‍ മുന്നോട്ട് വെച്ച നാല് ആവശ്യങ്ങളും ഡിസംബര്‍ 31ന് മുമ്പ് ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. സര്‍ക്കാര്‍ ഉറപ്പു പാലിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ പണിമുടക്ക് നടത്തുമെന്ന് ബസ്സുടമകളും നിലപാട് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ട് നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി പത്തു മണിയോടെയാണ് മന്ത്രിയും ബസ്സുടമകളുടെ സംയുക്ത സമരസമിതി നേതാക്കളും തീരുമാനങ്ങള്‍ അറിയിച്ചത്. സമരം പിന്‍വലിച്ചുവെന്ന് മന്ത്രി പറഞ്ഞയുടനെ പിന്‍വലിയ്ക്കുകയല്ല നീട്ടിവെയ്ക്കുകയാണെന്ന വിശദീകരണവുമായി സംഘടനാ നേതാക്കള്‍ രംഗത്തെത്തി.

ബസ് ചാര്‍ജ് വര്‍ധന, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സ്വകാര്യ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിയന്ത്രിക്കുക, സ്പീഡ് ഗവേണറുകളുടെ പേരിലുള്ള നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന് ആധാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+