Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘടിത മതപരിവര്‍ത്തനമില്ല: ആഭ്യന്തര മന്ത്രാലയം

High Court
കൊച്ചി: കേരളത്തിലോ രാജ്യത്തിന്റെ മറ്റിടങ്ങളിലോ ലവ് ജിഹാദ് എന്ന പേരില്‍ സംഘടിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

വ്യക്തികള്‍ മതപരിവര്‍ത്തനത്തിന് വിധേയരാകുന്നുണ്ടെങ്കിലും സംഘടിതമായി ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഇക്കാര്യം നേരത്തെ കേരള ഡിജിപി ജേക്കബ് പുന്നൂസും ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

ലവ് ജിഹാദ്, റോമിയോ ജിഹാദ് തുടങ്ങിയ പേരുകളില്‍ സംഘടതി മതപരിവര്‍ത്തനം നടക്കുന്നതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+