Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മമാര്‍ തെരുവിലിറങ്ങും: ചെന്നിത്തല

Ramesh Chennithala
തിരുവനന്തപുരം: വിലക്കയറ്റം നേരിടാന്‍ നടപടിയെടുക്കാതെ കേന്ദ്രത്തിനെതിരെ സമരം ചെയ്യണമെന്ന് പറയുന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാട് അപഹാസ്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.

ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം വിഎസിനെ വിമര്‍ശിച്ചത്. വിലക്കയറ്റത്തിനെതിരെയുള്ള പ്രക്ഷോഭം പ്രതിപക്ഷം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തണമെന്ന് വിഎസ് തിങ്കളാഴ്ച പറഞ്ഞിരുന്നു.

വിലക്കയറ്റത്തിനെതിരെ വീട്ടമ്മമാര്‍ കുറ്റിച്ചൂലുമായി തെരുവിലിറങ്ങുമെന്ന് രമേശ് പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും നിയന്ത്രിക്കാന്‍ സര്‍ക്കാറിന് ഇച്ഛാശക്തിയില്ല. വിലക്കയറ്റം നേരിടുന്നതിന് സര്‍ക്കാര്‍ ഒരു രൂപപോലും അനുവദിച്ചിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

അഖിലേന്ത്യാ സഹകരണ എക്‌സ്‌പോയുടെ ഉത്ഘാടനച്ചടങ്ങിനിടെയാണ് വിഎസ് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമരം ചെയ്യാന്‍ പ്രതിപക്ഷത്തോട് പറഞ്ഞത്.

ഇതേചടങ്ങില്‍ സന്നിഹിതനായിരുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി താന്‍ രാഷ്ട്രീയ വിവാദത്തിനില്ലെന്നും കേന്ദ്രവും സംസ്ഥാനവും വിലക്കയറ്റം തടയാന്‍ തങ്ങളുടെതായ പങ്കുവഹിക്കണമെന്നും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+