സന്തോഷ് മാധവന്റെ ജാമ്യാപേക്ഷ തള്ളി

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുവര്‍ഷം തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സന്തോഷ് മാധവന്റെ അപ്പീല്‍ സമര്‍പ്പിച്ചത്.
അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിയ്ക്കണമെന്നായിരുന്നു സന്തോഷ് മാധവന്റെ ആവശ്യം. കേസില്‍ തനിയ്‌ക്കെതിരെ പീഡനക്കുറ്റം ചുമത്താനാകില്ലെന്നും തെളിവുകളിലും സാക്ഷി മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അപ്പീലിന്റെ അന്തിമവാദത്തില്‍ മാത്രമേ പരിശോധിയ്ക്കാനാകൂവെന്ന് ജസ്റ്റിസ് രാംകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications