ലൈംഗിക പീഡനം: ഇടനിലക്കാരി അറസ്റ്റില്‍
കണ്ണൂര്‍: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്‌തു.
നടുവില്‍ ഉത്തൂര്‍ സ്വദേശിനി ചെട്ടിക്കാട്ട് മിനി(34)യാണ് അറസ്റ്റിലായത്. കേസിലെ ഏഴ് പ്രതികളെ ഞായറാഴ്‌ച ശ്രീകണുപുരം സി.ഐ പ്രിന്‍സ് എബ്രഹാം അറസ്റ്റ്‌ചെയ്‌തിരുന്നു.
13 വയസ്സുമുതല്‍ പെണ്‍കുട്ടിയെ മിനി വേണ്ടപ്പെട്ടവര്‍ക്ക് കാഴ്ചവച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ആറാം ക്ലാസുവരെ മാത്രം പഠിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ചുമട്ടുതൊഴിലാളിയും ഓട്ടോ ഡ്രൈവര്‍മാരും മറ്റും അടങ്ങുന്ന സംഘം മാസങ്ങളായി പീഡിപ്പിച്ചുവന്നത്.
പെണ്‍കുട്ടിയെ ഗള്‍ഫിലേക്ക് കടത്തുന്നതിനായി തട്ടിക്കൊണ്ടുപോയ പാലക്കാട് സ്വദേശി സജിയെ പോലീസ് തിരഞ്ഞുവരികയാണ്. നവംബര്‍ 25നാണ് പെണ്‍കുട്ടിയെ കാണാതായതായി കാണിച്ച് പിതാവ് ശ്രീകണുപുരം പോലീസില്‍ പരാതി നല്‍കിയത്.
നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയുടെ വീട്ടിലെ കഷ്ടതകളും വിദ്യാഭ്യാസക്കുറവും മുതലെടുത്താണ് പ്രതികള്‍ നിരന്തരം പീഡനം നടത്തിയത്. പ്രതികളില്‍ ഒരാളായ അജയന്‍ പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ബ്ലൂ ടൂത്ത് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications