ചൈന പന്നിയിറച്ചി ഇറക്കുമതി നിരോധനം നീക്കി

എച്ച്1എന്‍1 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷമാദ്യമാണ് ചൈന ഈ രാജ്യങ്ങളില്‍ നിന്നും പന്നി ഇറച്ചി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്. പന്നി ഇറച്ചി കയറ്റുമതിയില്‍ ലോകത്തെ മുന്‍നിര രാജ്യമായ അമേരിക്ക 2008ല്‍ മാത്രം 560 ദശലക്ഷം ഡോളര്‍ വില വരുന്ന പന്നി ഇറച്ചി ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
അതേ സമയം ഇറക്കുമതി നിരോധം പിന്‍വലിച്ചെങ്കിലും മുന്‍കാലങ്ങളിലെ പോലെ വന്‍തോതില്‍ രാജ്യത്തേക്ക് പന്നി ഇറച്ചി ഇറക്കുമതി ഉണ്ടാവില്ലെന്നാണ് ചൈനീസ് കാര്‍ഷിക വിദഗ്ധര്‍ സൂചിപ്പിയ്ക്കുന്നത്. നിരോധന കാലയളവില്‍ ചൈന സ്വന്തമായി പന്നി ഇറച്ചി ഉത്പാദനം വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍.












Click it and Unblock the Notifications