കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബയ് സര്‍ക്കാര്‍ കടബാധ്യത ഏറ്റെടുക്കില്ല

  • By Staff
Google Oneindia Malayalam News

Dubai World
ദുബയ്: ദുബയ് വേള്‍ഡില്‍ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കപ്പെടുന്നവര്‍ക്ക് നിരാശയുണ്ടാക്കിക്കൊണ്ട് പുതിയ റിപ്പോര്‍ട്ടുകള്‍.

ദുബയ് വേള്‍ഡിലെ കടബാധ്യത ഏറ്റെടുക്കാനോ അത് പരിഹരിക്കാനോ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് ദുബയ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ധനവകുപ്പ് ഡയറക്ടര്‍ ജനറാലയ അബ്ദുള്‍ റഹ്മാന്‍ എല്‍ സലാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുബയ് വേള്‍ഡ് ദുബയ് സര്‍ക്കാറിന്റെ ഭാഗമാണെന്ന ധാരണ തെറ്റാണ്. കമ്പനികള്‍ക്ക് വായ്പ നല്‍കുന്നതിന്റെ ഉത്തരവാദിത്തം ധനകാര്യ സ്ഥാപനങ്ങള്‍ക്കുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും റഹ്മാന്റെ പ്രസ്താവന ആഗോള വിപണിയില്‍ പ്രതിഫലനമുണ്ടാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ദുബയ് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും. പ്രതിസന്ധി തുടങ്ങിയ ശേഷം ദുബയ് വേള്‍ഡിനെ വേര്‍തിരിച്ചുകാണിക്കുന്ന തരത്തിലുള്ള ഒരു ഔദ്യോഗിക പ്രസ്താവന ഇതാദ്യമായിട്ടാണ് പുറത്തുവരുന്നത്.

ബാങ്കുകളില്‍ ആവശ്യത്തിന് പണമുള്ളതിനാല്‍ അധിക പണലഭ്യത ഉറപ്പാക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. ദുബയ് വേള്‍ഡ് കമ്പനിക്ക് രൂപം നല്‍കിയത് സര്‍ക്കാറാണ്. എന്നാല്‍ തുടക്കത്തില്‍ത്തന്നെ അതിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിരുന്നു.

കമ്പനിയുടെ നിര്‍മാണ വികസന പദ്ധതികളുമായി ബന്ധപ്പെട്ടായിരുന്നു ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍. അല്ലാതെ അതൊന്നും സര്‍ക്കാര്‍ ഉറപ്പിന്മേല്‍ ആയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന പല വിവരങ്ങളും ഊതിപ്പെരുപ്പിച്ചവയാണ്.

ദുബയ് വേള്‍ഡിലെ വായ്പാ പുനസംഘടന താല്‍ക്കാലിക പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അത് നേട്ടമായിമാറും- റഹ്മാന്‍ പറഞ്ഞു.

5900 കോടി ഡോളര് ‍(2,71,400 കോടി രൂപ - ഒരു ഡോളര്‍ 46 രൂപ എന്ന മൂല്യത്തില്‍) കടബാധ്യതയുള്ള ദുബയ് വേള്‍ഡ് വായ്പ തിരിച്ചടവിന് ആറു മാസം കാലാവധി നീട്ടി ചോദിച്ചതാണ് ലോകമെങ്ങുമുള്ള വിപണിയില്‍ ചലനം സൃഷ്ടിച്ചത്.

ഇതിനൊപ്പം തന്നെ ദുബയ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ദുബയ് സര്‍ക്കാര്‍ കടത്തിലാണെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നാണ് റഹ്മാന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X