ഹെഡ്‌ലിയുടെ വിചാരണ അനിശ്ചിതമായി നീട്ടി

കേസിന്റെ വിചാരണയ്ക്കുള്ള പുതിയ തീയതി എന്നാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും, ഇതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും ഇല്ലിനോയിയിലെ യുഎസ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം ഹെഡ്‌ലിയ്‌ക്കൊപ്പം അറസ്റ്റിലായ മറ്റൊരു ഭീകരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയുടെ വിചാരണ ഡിസംബര്‍ 2ന് ആരംഭിയ്ക്കുമെന്ന് അറ്റോര്‍ണിയുടെ ഓഫീസ് വ്യക്തമാക്കി.
മുബൈആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം റാണ തിങ്കളാഴ്ച നിഷേധിച്ചിരുന്നു. ഇന്ത്യാക്കാര്‍ക്കെതിരെ ആക്രമണം നടത്താന്‍ തനിക്ക് ഒരു ദുഷ്ടബുദ്ധിയും ഇല്ലെന്ന് റാണ ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications