Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 13,560

Gold
കൊച്ചി: നേരിയ ചാഞ്ചാട്ടത്തിന് ശേഷം സ്വര്‍ണവില വീണ്ടും കുതിയ്ക്കുന്നു. ബുധനാഴ്ച പവന് 200 രൂപ വര്‍ദ്ധിച്ച് 13,560 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 1695 രൂപ നിരക്കിലാണ് നിലവില്‍ കച്ചവടം നടക്കുന്നത്.

രണ്ട് ദിവസങ്ങളിലായി വില കുറഞ്ഞതിന് ശേഷമാണ് വില വീണ്ടും വര്‍ദ്ധിച്ചിരിയ്ക്കുന്നത്. ആദ്യ ദിനം 80 രൂപയും രണ്ടാം ദിവസം 120 രൂപയുമാണ് കുറഞ്ഞത്. വിലയിലെ കുറവ് ഒറ്റ ദിവസം കൊണ്ട് നികത്തിയാണ് സ്വര്‍ണവില വര്‍ദ്ധിച്ചിരിയ്ക്കുന്നത്.

ഡോളറിന്റെ മൂല്യ ശേഷണം സ്വര്‍ണ വിലയെ റെക്കോര്‍ഡ് തലത്തിലേക്കാണ് ഉയര്‍ത്തിയത്. ഒരു മാസത്തിനിടെ 13 ശതമാനം വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഒറ്റ വര്‍ഷംകൊണ്ട് ഏകദേശം 37 ശതമാനത്തോളം വില വര്‍ദ്ധനവും സ്വര്‍ണം നേടി.

രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപമെന്ന വിശ്വാസവുംവില വര്‍ധനയ്ക്ക് കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+