Get Updates
Get notified of breaking news, exclusive insights, and must-see stories!

7വയസ്സുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു

രാജ്‌കോട്ട്: ഏഴ് വയസ്സുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായി പരാതി. രാജ്‌കോട്ടിലെ ക്ഷിര്‍സര ഗ്രാമവാസിയായ നിലേഷ് ത്രംബാഡിയയുടെ മകനാണ് പീഡിപ്പിക്കപ്പെട്ടത്.

രാജ്‌കോട്ട് ജില്ലിയിലെ വഡലി ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ വച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. കുറ്റക്കാരനായ കര്‍ഷകത്തൊഴിലാളിയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റുചെയ്തു.

തിങ്കളാഴ്ചയാണ് ഇയാള്‍ തന്റെ മകനെ കൃഷിജോലിക്കാരന്‍ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

പിതാവിനൊപ്പം കൃഷിയിടത്തിലേക്ക് പോയതായിരുന്നു കുട്ടി. ഇവിടെനിന്നാണ് കര്‍ഷകനായ റെയ്‌സി ദേവിപൂജക് കുട്ടിയെ കൃഷിയത്തില്‍ നിന്നും ദൂരേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാള്‍ മേത്താന്‍ ഗ്രാമവാസിയാണ്. സംഭവം കഴിഞ്ഞ് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു.

പിന്നീട് നിലേഷിന്റെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ പിടികൂടി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+