അകവൂര്‍ നാരായണന്‍ അന്തരിച്ചു

ദീര്‍ഘകാലം ദില്ലി സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്നു ഇദ്ദേഹം. പത്തൊന്‍പതാം നൂറ്റാണ്ടിലെ കവിതാ പ്രസ്താനത്തെക്കുറിച്ചെഴുതിയ വെണ്‍മണി പ്രസ്ഥാനം ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി. മൂന്ന് ആട്ടക്കഥകള്‍ രചിച്ചിട്ടുണ്ട്.
1994ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം മുഴുവന്‍ സമയ ഭാഷാ ഗവേഷണത്തില്‍ മുഴുകി. 1929ല്‍ എറണാകുളത്തെ അകവൂര്‍ മനയിലാണ് അദ്ദേഹം ജനിച്ചത്.
1954ല്‍ തൃശൂരിലെ കേരളവര്‍മ കോളെജില്‍ അധ്യാപകനായിക്കൊണ്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടര്‍ന്ന് 1968ല്‍ ദില്ലി സര്‍വ്വകലാശാലയില്‍ അധ്യാപകനായി.
1950മുതല്‍ ഹിന്ദു ദിനപ്പത്രത്തില്‍ മലയാളം പുസ്തകങ്ങളുടെ നിരൂപണം എഴുതിയിരുന്നു. കഥകളിലുടെ അന്തര്‍ ദേശീയ സെന്ററിന്റെ ചെയര്‍മാനായും പ്രണവം എന്ന മാസികയുടെ പത്രാധിപരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അകവൂരിന്റെ ലോകം, വ്യക്തി വിവേകം, കൃഷി ബോധിനി തുടങ്ങി ഇരുപതിലേറെ പുസ്തകങ്ഹള്‍ രചിച്ചിട്ടുണ്ട്. അകവൂര്‍ ഗൗരിയാണ് ഭാര്യ. മക്കള്‍ എഎന്‍ രാജന്‍, എന്‍ എന്‍ അനുജന്‍, എന്‍എന്‍ ആശ.












Click it and Unblock the Notifications