13ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ അടച്ചിടും

രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് സ്റ്റേഷന്‍ അടച്ചിടുക. ഡിസംബര്‍ 3, 8, 10 തിയതികളില്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ചില വണ്ടികള്‍ റദ്ദാക്കുകയും പല തീവണ്ടികളുടെയും സമയം മാറ്റുകയും ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുന്നതിന് പകരം വണ്ടികള്‍ പെരമ്പൂരിലെത്തി യാത്ര അവസാനിപ്പിക്കുമെന്ന് ചെന്നൈ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്‌കെ കുല്‍ശ്രേഷു ചൊവ്വാഴ്ച ചെന്നൈയല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ മൂന്ന് നാല് അഞ്ച് പ്ലാറ്റ് ഫോമുകളാണ് വികസിപ്പിക്കുന്നത്. നിലവില്‍ 22 കോച്ചുകളുള്ള തീവണ്ടികള്‍ക്കുള്ള പ്ലാറ്റ്‌ഫോം സൗകര്യമാണിവിടെയുള്ളത്. ഇത് 24 കോച്ചുകളുള്ള തീവണ്ടികള്‍ക്ക് സൗകര്യപ്പെടുന്നതാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം.












Click it and Unblock the Notifications