തടിയന്റവിട നസീര്‍ അറസ്റ്റിലായെന്ന് സ്ഥിരീകരണം

മേഘാലയ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ചാണ് നസീറും ഇയാളുടെ കൂട്ടാളിയായ ഷഫാസും പിടിയിലായതെന്ന് അദ്ദേഹം അറിയിച്ചു. നസീറിന്റെ അടുത്ത ബന്ധു കൂടിയാണ് കണ്ണൂര്‍ തയ്യില്‍ ആരിക്കാട് വീട്ടില്‍ ഷഫാസ്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
ബംഗ്ലാദേശ് ആഭ്യന്തര സെക്രട്ടറിയുമായി നടത്തിവരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെയ്ക്കുന്ന ചടങ്ങിലാണ് ജികെ പിള്ള നസീറിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്. നസീര്‍ നേരത്തെ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം വരെ അറസ്റ്റ് സ്ഥിരീകരിയ്ക്കാന്‍ ആഭ്യന്തരമന്ത്രി പി ചിദംബരവും ജികെ പിള്ളയും തയ്യാറായിരുന്നില്ല. മാധ്യമ വാര്‍ത്തകളുടെ പിന്‍ബലത്തില്‍ പ്രതികരിയ്ക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ചിദംബരം ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നത്.












Click it and Unblock the Notifications