കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഖോയ് വിമാനങ്ങളില്‍ വിദഗ്ദ പരിശോധന

  • By Staff
Google Oneindia Malayalam News

IAF grounds entire Sukhoi fleet after crash
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള എല്ലാ സുഖോയ്-എം30കെഐ വിമാനങ്ങളുടെയും പറക്കല്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ഒരു സുഖോയ് വിമാനം തകര്‍ന്നുവീണ പശ്ചാത്തലത്തിലാണ് നടപടിയെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.

സേനയ്ക്ക് കീഴിലുള്ള എല്ലാ സുഖോയ് വിമാനങ്ങളും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി റഷ്യയുടെയും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെയും സഹായം തേടാനും വ്യോമസേന ആലോചിയ്ക്കുന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് വിമാനത്തിന്റെ പറക്കില്‍ നിര്‍ത്തിവെച്ചതെന്ന് ആഭ്യന്തര സഹമന്ത്രി പള്ളംരാജു അറിയിച്ചു.

ഈ വര്‍ഷം രണ്ടാം തവണയാണ് സുഖോയ് വിമാനം തകരുന്നത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ പൈലറ്റുമാര്‍ രക്ഷപ്പെട്ടുവെങ്കിലും ഏപ്രില്‍ ഒന്നിനുണ്ടായ ആദ്യ അപകടത്തില്‍ ഒരു പൈലറ്റ് മരിക്കുകയും മറ്റൊരു പൈലറ്റിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1996 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ സുഖോയ് വിമാനം ഇതാദ്യമായാണ് അപകടങ്ങളില്‍പ്പെടുന്നത്. അഞ്ച് സ്‌ക്വാഡ്രനുകളിലായി 98 സുഖോയ് വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015നുള്ളില്‍ സുഖോയ് വിമാനങ്ങളുടെ എണ്ണം 230 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അപകടങ്ങള്‍ സംഭവിച്ചത്.

ഈ വര്‍ഷം ഇതുവരെ ഏഴ് ഫൈറ്റര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ വ്യോമസേനയുടെ 12 വിമാനങ്ങള്‍ തകര്‍ന്നുവെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി ഈയിടെ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X