പഴശ്ശിരാജ: ഹര്‍ജി സുപ്രീം കോടതി തള്ളി

ചിത്രത്തിന്റെ മികവ് തീരുമാനിക്കാന്‍ കോടതിക്ക് കഴിയില്ല. ഇത് ജൂറിയുടെ കടമയാണെന്ന് കോടതി നിരീക്ഷിച്ചു.
ചലച്ചിത്രമേള അവസാനിക്കാറായതിനാലും ദില്ലി ഹൈക്കോടതിയില്‍ കേസ് തീര്‍പ്പാകാത്ത സാഹചര്യത്തിലും ഇതുസംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയെന്ന ചരിത്ര സിനിമ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് പഴശ്ശിരാജ ട്രസ്റ്റ്, വീരപഴശിരാജ ഫൗണ്ടേഷന്‍ എന്നീ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പഴശ്ശിരാജ പനോരമയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇന്ത്യന്‍ പനോരമയില്‍ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ചകള്‍ പറ്റിയതായി കേന്ദ്ര സര്‍ക്കാരും കോടതിയില്‍ സമ്മതിച്ചിരുന്നു. ബുധനാഴ്ചകൂടി മാത്രമേ ഇന്ത്യന്‍ പനോരമയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുള്ളു.












Click it and Unblock the Notifications