സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി സുപ്രീം കോടതി

ഇതിന് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണനും മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതിയുമായുള്ള ആശയവിനിമയം സംബന്ധിച്ച വിവരങ്ങളും വെളിപ്പെടുത്താന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഒരു കേന്ദ്ര മന്ത്രി തന്നെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചുവെന്ന രഘുപതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ ആശയവിനിമയം നടന്നത്. രഘുപതിയുടെ ആരോപണം സംബന്ധിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ വെളിപ്പെടുത്തണമെന്നാണ് വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഒരു കേസില്‍ രാജ്യത്തെ പരമോന്നത കോടതി കീഴ്‌ക്കോടതിയില്‍ ഹര്‍ജി നല്‍കിയത് അന്ന് ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.












Click it and Unblock the Notifications