വാടക ഗര്‍ഭപാത്രം: കുഞ്ഞുങ്ങള്‍ നിയമക്കുരുക്കില്‍

ഈ കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് ജര്‍മ്മനിയും ഇന്ത്യയും ഒരേപോലെ പറയുന്നു. ജര്‍മ്മനിക്കാരായ ജാന്‍ ബാലസും ഭാര്യയുമാണ് ഗുജറാത്തി സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്ക്കെടുത്തത്.
ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ വിദേശപൗരന്മാരായിട്ടാണ് ആനന്ദ് മുനിസിപ്പാലിറ്റി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്രകാരമുണ്ടാകുന്ന കുഞ്ഞുങ്ങളെ സ്വന്തം പൗരന്മാരായി അംഗീകരിക്കാന്‍ ജര്‍മ്മനിയിലെ നിയമം അനുവദിക്കുന്നില്ല.
ഇക്കാര്യം മനസ്സിലാക്കിയതോടെ ജാന്‍ ബാലസ് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടിയെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. പ്രസവിച്ചത് ഇന്ത്യക്കാരിയായതിനാല്‍ കുഞ്ഞുങ്ങളെ ഇന്ത്യക്കാരായി പരിഗണിച്ച് പാസ്പോര്‍ട്ട് അനുവദിക്കാമെന്ന് ഹൈക്കോടതി വിധിച്ചു.
ഈ വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 1955ലെ പൗരത്വ നിയമപ്രകാരം വാടകമാതാവിനെ മാതാപിതാക്കളില്‍ ഒരാളായി അംഗീകരിക്കുമോ എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ചോദ്യം.
ഇത്തരത്തിലുള്ള ഗര്‍ഭധാരണം സംബന്ധിച്ച് പാര്‍ലമെന്റ് ഇതേവരെ നിയമം പാസാക്കിയിട്ടില്ലാത്തതിനാല്‍ ദമ്പദികളും വാടകമാതാവും തമ്മിലുള്ള കറാറിന് സാധുതയുണ്ടോയെന്നും കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുപ്രീം കോടതി ജസ്റ്റിസുമാരായ ജി എസ് സിംഘ്വിയും എകെ ഗാംഗുലിയും ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ചൊവ്വാഴ്ച ആനന്ദ് മുനിസിപ്പാലിറ്റിക്ക് നോട്ടീസയച്ചിരിക്കുകയാണ്. കേസില്‍ വീണ്ടും വെള്ളിയാഴ്ച വാദം നടക്കും.
മറ്റുള്ളവര്‍ക്കുവേണ്ടി ഗര്‍ഭപാത്രത്തില്‍ കുട്ടിയെ വളര്‍ത്തുന്ന സമ്പ്രദായത്തിനു(സറെഗസി) നിയമപരമായ അനുമതി നല്‍കണമെന്നും എന്നാല്‍ ഇതിന്റെ വാണിജ്യപരമായ ദുരുപയോഗം നിരോധിക്കണമെന്നും ലോ കമ്മിഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇങ്ങനെ ജനിക്കുന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഗാര്ഭപാത്രം വാടകയ്ക്കു നല്കിയ അമ്മയുടെ പേരുണ്ടാവരുതെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍, ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ സങ്കീര്‍ണമായതിനാല്‍ ഇതു സംബന്ധിച്ചു സമഗ്ര നിയമം നിര്‍മിക്കണം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications