ഏകജാലകത്തിലൂടെ ഇളവുകള്‍ പാടില്ല: സിപിഐ

ഓരോ നിക്ഷേപ പദ്ധതിയും എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്ത ശേഷമേ അനുമതി നല്‍കാവൂ. ഭരണം മെച്ചപ്പെടുത്താന്‍ സിപിഎം കൊണ്ടു വന്ന മാര്‍ഗരേഖ ആതേപടി അംഗീകരിക്കയും വേണ്ടെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഏകജാലക സംവിധാനത്തിന് നേരത്തെ അനുകൂലമായ നിലപാടെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം എക്‌സിക്യുട്ടീവ് നേരത്തേം തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ അന്തിമ നിലപാട് കൈക്കൊള്ളുന്നതിനായി സെക്രട്ടറിയേറ്റും തുടര്‍ന്ന് എക്‌സിക്യൂട്ടീവും ചേരുകയായിരുന്നു. ബുധന്‍,വ്യാഴം ദിവസങ്ങളിലായി സംസ്ഥാന കൗണ്‍സില്‍ ചേരും. സിപിഎമ്മിന്റെ മാര്‍ഗരേഖയില്‍ വരുത്തേണ്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും.
ഡിസംബര്‍ ആറിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സിപിഐയ്ക്ക് തങ്ങളുടെ അന്തിമ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തോട് ചേര്‍ന്ന നില്‍ക്കുന്ന ഒരു വിഭാഗം ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി ശക്തമായി രംഗത്തുണ്ട്.












Click it and Unblock the Notifications