ടീകോമുമായി വീണ്ടും ചര്‍ച്ച നടത്തും: വിഎസ്

ടീകോമുമായി ഈ വിഷയത്തില്‍ ഒരിക്കല്‍ക്കൂടി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്കുശേഷം കരാറിന്റെ ഭാവി തീരുമാനിക്കും. ദുബയിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. സ്മാര്‍ട്‌സിറ്റിയെ ഇത് ബാധിക്കുകയുമില്ല- വിഎസ് പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്മാര്‍ട്‌സിറ്റിയുടെ കാര്യത്തില്‍ അമേരിക്കയിലെ ചില വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാറുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്മാര്‍ട്‌സിറ്റി അയച്ച കത്തുകള്‍ സര്‍ക്കാറിന്റെ പക്കലുണ്ട്. അത് വച്ച് കാര്യങ്ങള്‍ വിശദമാക്കാന്‍ കഴിയും.
ഗള്‍ഫിലെ പ്രതിസന്ധിയും ടീകോമിന്റെ കാര്യവും രണ്ടും രണ്ടാണ്. അത് വ്യത്യസ്തമായിത്തന്നെ കാണണം. സംസ്ഥാനവുമായുണ്ടാക്കിയ കരാറില്‍ നിന്നും വ്യത്യസ്തമായി ടീകോം ഉയര്‍ത്തുന്ന ആവശ്യങ്ങളാണ് ഇവിടത്തെ പ്രശ്‌നം. അക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ദുബയില്‍ നിന്നുള്ള ടീകോം സംഘം ഉടന്‍ സംസ്ഥാനത്തെത്തും. അതിന് ശേഷമായിരിക്കും മറ്റു സാധ്യതകളെക്കുറിച്ച് ചിന്തിക്കുക- മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാറിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമൊക്കെ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇന്‍ഫോപാര്‍ക്ക് ടീകോമിന് വിട്ടുകൊടുക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ സര്‍ക്കാറാണ് ഇന്‍ഫോപാര്‍ക്ക് നിലനിര്‍ത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അവിടെ 2000ത്തോളം പേരാണ് ജോലിചെയ്യുന്നതെങ്കില്‍ ഇപ്പോള്‍ 10000ത്തില്‍ അധികമാണ് ജോലിക്കാരുടെ എണ്ണം. ഇനിയും ഒട്ടേറെപ്പേര്‍ക്ക് ഇവിടെ ജോലി ലഭിക്കും. ഇതൊക്കെ ഓര്‍ത്തുവേണം അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications