Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ തിരിച്ചെടുക്കണം:സോണിയക്ക് കരുണാകരന്‍ കത്ത്

K Karunakaran
തിരുവനന്തപുരം: കെ മുരളീധരനെയും ഒപ്പമുള്ളവരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി കെ കരുണാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്ത് നല്‍കി. പിസി ചാക്കോ എംപി മുഖാന്തിരമാണ് കത്ത് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ മുമ്പ് മുരളീധരനെയും ഒപ്പമുള്ളവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യമാണ് കത്തില്‍ ഉന്നയിച്ചിരിയ്ക്കുന്നത്.
തനിയ്ക്ക് ശാരീരിക അവശതയുളളതിനാലാണ് നേരിട്ട് വന്ന് കാണാത്തതെന്ന് കരുണാകരന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുരളിയ്ക്കും ഒപ്പമെത്തുന്നവര്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കി കൊണ്ട് തിരികെ എടുക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിയ്ക്കുന്ന മഹത്തായ നെഹ്‌റു കുടുംബ പാരമ്പര്യം മുരളീധരന്റെ കാര്യത്തിലും അനുവര്‍ത്തിയ്ക്കണം. കെപിസിസി അധ്യക്ഷ പദം വഹിച്ചിരുന്നയാളാണ് മുരളീധരനെന്നും കത്തില്‍ വിശദീകരിയ്ക്കുന്നു.

ഇതേ ആവശ്യം ഉന്നയിച്ച് കരുണാകരന്‍ കെപിസിസിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ മേല്‍ നടപടിയെടുക്കുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വൈകിയ്ക്കുമോയെന്ന ആശങ്കയിലാണ് കരുണാകരന്‍ പുതിയ കരുനീക്കം നടത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നോതാവായ കരുണാകരന്റെ ആവശ്യം തള്ളിക്കളയാന്‍ സോണിയക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും. മുരളിയെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ സോണിയ അനുകൂല തീരുമാനമെടുത്താല്‍ ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് അതിനെ എതിര്‍ക്കാനും കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+