Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കണം

Paul George
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി പൊലസിനോട് ആവശ്യപ്പെട്ടു.

കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പോളിന്റെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം.

ഹര്‍ജിയില്‍ കോടതി അടുത്ത തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന് പോളിന്റെ പിതാവ് ജോര്‍ജിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കുന്നതിനായി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കേസില്‍ കക്ഷിചേരാനും സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും രാജുപുഴങ്കര എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പര്യഹര്‍ജി കോടതി തള്ളി.

ഹര്‍ജി അനാവശ്യമാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരനില്‍ നിന്നും കോടതി ചെലവായി 50,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് എസ് ബന്നൂര്‍മഠ്, എകെ ബഷീര്‍ തുടങ്ങിയവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+