Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിനാഥ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ല: പൊലീസ്

Sabarinath
തിരുവനന്തപുരം: ടോട്ടല്‍ തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പൊലീസ്.

ചൊവ്വാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് പതിനേഴ് വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ശബരി അറസ്റ്റിലായത്. ശബരിയ്‌ക്കൊപ്പം അറസ്റ്റിലായ അഭിലാഷ്, അലന്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

ഇരുവരും ലൈംഗികബന്ധത്തിന് ഉപയോഗിച്ച കോണ്ടങ്ങള്‍ പൊലീസ് ഹാജരാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മൂവരെയും തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്.

മൂവരെയും ഡിസംബര്‍ 14വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. അട്ടക്കുളങ്ങര സബ്ജയിലില്‍ ശത്രുക്കളുണ്ടെന്നും അതിനാല്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് അയക്കണമെന്നുമുള്ള ശബരിയുടെ ആവശ്യം കോടതി അംഗീകരിച്ചു.

ഇയാളെ സെന്‍ട്രല്‍ ജയിലിലേയ്ക്കും മറ്റു രണ്ടുപേരെയും അട്ടക്കുളങ്ങര സബ് ജയിലിലേയ്ക്കും അയച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതിനും കൂട്ടബലാല്‍സംഗം ചെയ്തതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തട്ടിപ്പുകേസില്‍ ശബരീനാഥിന് ജാമ്യമനുവദിക്കുമ്പോള്‍ മറ്റൊരു കേസിലും ഉള്‍പ്പെടരുതെന്ന് കോടതികള്‍ വ്യവസ്ഥ വച്ചിരുന്നു. ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണ്.

വിവാഹവാഗ്ദാനം നല്‍കിയാണ് വിദ്യാര്‍ത്ഥിനിയെ ഇവര്‍ കടത്തിക്കൊണ്ടുവന്നത്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. പ്രതികളെ ലൈംഗികക്ഷമാതാ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+